വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന യുവാവ് മരിച്ചു

Web Desk
Posted on December 01, 2019, 5:57 pm

മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന യുവാവ് മരിച്ചു .തിരുനെല്ലി ചേകാടി ശ്രീമംഗലം കോട്ടമൂല തിമ്മപ്പൻ വിനീത ദമ്പതികളുടെ മകൻ രഞ്ജിത്ത് (22) ആണ് മരിച്ചത്. നവംബർ 26 ന് രഞ്ജിത്തും സുഹൃത്ത് രോഹിത്തും (20) സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടം. തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. വയറിംഗ് തൊഴിലാളികളായ ഇരുവരും ജോലിക്കായി കുടയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രഞ്ജിത്ത് ഇന്നലെ അർധരാത്രിയോടെ മരിക്കുകയായിരുന്നു. രോഹിത്ത് ഇപ്പോൾ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

you may also like this video