ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

Web Desk
Posted on September 03, 2018, 8:48 pm

തൃക്കരിപ്പൂർ: യുവാക്കൾ സഞ്ചരിച്ച ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വടക്കേകൊവ്വലിലെ കോട്ടപ്പുറം യൂസഫ് ഹാജിയുടെ മകൻ ഇബ്രാഹിം(18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇബ്രാഹിം ഓടിച്ച സ്‌കൂട്ടർ ഓരി മുക്കിൽ നിന്നും പടന്ന ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ബൈക്കിൽ ഉണ്ടായിരുന്ന പടന്നക്കടപ്പുറം സ്വദേശി വൈശാഖ്(20), ബീച്ചാരക്കടവ് സ്വദേശി ശ്യാം(20) എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെയും വൈശാഖിനെയും മംഗളൂരു ആശുപത്രിയിലും ശ്യാമിനെ ചെറുവത്തൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മംഗളൂരു ആശുപത്രിയിൽ വെച്ചാണ് ഇബ്രാഹിം മരിച്ചത്. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. സഫൂറയാണ് മാതാവ്. സഹോദരങ്ങൾ: സുഫൈർ, ഇമ്രാൻ അബ്ദുള്ള, ഷഹർബാൻ, സഹദിയ.