Web Desk

കോട്ടയം

August 04, 2020, 4:16 pm

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: കോട്ടയത്ത് യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Janayugom Online

കോട്ടയം നാട്ടകം മുളങ്കുഴ കാക്കൂരിൽ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം.
ചാന്നാനിക്കാട് കണിയാമ്മല തെക്കേപ്പറമ്പിൽ വേണു എസ് കുമാർ (29), മാണിക്കുന്നം പടിഞ്ഞാൽ വടക്കേതിൽ  ആദർശ് (25) എന്നിവരാണ് മരിച്ചത്. പനച്ചിക്കാട് മുന്‍  ഗ്രാമ പഞ്ചായത്തംഗം സലിജയുടെയും സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകനാണ് വേണു എസ് കുമാര്‍.
ആദർശിനൊപ്പം ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വറിനെ (24) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയ്യാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അതിവേഗത്തില്‍ ഇരു ദിശകളിലായി വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞത് സമീപ പ്രദേശത്തെ കണ്ട ൻ്റ്മെൻറ് സോണിൽ നിന്നും ആളുകൾ ഓടി കൂടിയത് ആശങ്ക സൃഷ്ടിച്ചു.

 

Sub: bike acci­dent; one died in Kottayam

 

You may like this video also