ബൈക്ക് അപകടം: രണ്ട് മരണം

Web Desk

ഇരിട്ടി 

Posted on October 21, 2019, 11:38 am

ബൈക്ക് അപകടം ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. കച്ചേരിക്കടവ് മുടിക്കയത്തെ എളമ്ബിലക്കാട്ട് ബൈജു ജോണി(44), ചരളിലെ ചക്കാം കുന്നേല്‍ സാജന്‍ ജോയി (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 12മണിക്ക് ‑കുട്ടുപുഴ റോഡില്‍ വളവുപാറയില്‍ ആണ് അപകടം നടന്നത്. ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാരും ഇരിട്ടി അഗ്നിശമനസേനയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെഎസ്ഇബി വള്ളത്തോട് ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറാണ് മരിച്ച ബൈജു. ജോണി കച്ചേരിക്കടവില്‍ പരേതനായ എളമ്ബിലക്കാട് ട്ജോണിയുടെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അമല്‍ജിത്ത്, അഭിജിത്ത്, ആര്‍ഷ. സഹോദരി: ബിജിചരള്‍ ചക്കാംകുന്നേല്‍ ജോയിയുടെയും മേരിയുടെയും മകനാണ് മരിച്ച ചക്കാംകുന്നേല്‍ സാജന്‍ ജോയി. ഗള്‍ഫിലായിരുന്നു. രണ്ട് കൊല്ലം മുമ്ബാണ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. . സഹോദരങ്ങള്‍: ജോസ് (ആസ്ത്രേലിയ), മേരി, ജസ്റ്റിന്‍ (കാനഡ), തോമസ് (ദുബായ്). മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ട ശേഷം തിങ്കളാഴ്ച്ച വൈകീട്ട് 3ന് കച്ചേരിക്കടവ് പള്ളി സെമിത്തേരിയിലും ചക്കാംകുന്നേല്‍ സാജന്‍ ജോയിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 3. 30ന് ചരള്‍സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലും സംസ്ക്കരിക്കും.