Janayugom Online
accident- janayugom

ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Web Desk

ചെറുതോണി

Posted on July 28, 2018, 8:18 pm

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. വെണ്‍മണി സ്വദേശികളായ ചരളയില്‍ തോമസുകുട്ടിയുടെ മകന്‍ ഡാല്‍വിന്‍ തോമസ് (19), താഴത്തൂട്ട് കുഞ്ഞാഗസ്തിയുടെ (അഗസ്റ്റിന്‍) മകന്‍ ആല്‍വിന്‍ ആഗസ്റ്റിന്‍ (21) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15ടെ മുണ്ടന്‍മുടിക്കു സമീപമാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ വണ്ണപ്പുറത്തിന് പോവുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം. തത്ക്ഷണം തന്നെ ഇരുവരും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മുതലക്കോടം ഹോളി ഫാമിലി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ രാവിലെ 11ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 1ന് വെണ്‍മണി സെന്റ് ജോര്‍ജ് പള്ളിയില്‍ പൊതു ദര്‍ശനത്തിനുവക്കും. 2 മണിക്ക് ഇരുവരുടെയും സംസ്‌കാരം വെണ്‍മണിപള്ളി സെമിത്തേരിയില്‍ നടക്കും. ഡാല്‍വിന്‍ മുട്ടം പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ്. കാളിയാര്‍ വട്ടത്തറയില്‍ കുടുംബാംഗം സാലിയാണ് ഡാല്‍വിന്റെ മാതാവ്. സഹോദരന്‍ ഡാലറ്റ് തോമസ്. പിതാവ് തോമസുകുട്ടി വെണ്‍മണിയില്‍ പലചരക്കു വ്യാപാരം നടത്തുന്നു. പട്ടയക്കുടി എലിവാലുങ്കല്‍ എല്‍സിയാണ് ആല്‍വിന്റെ മാതാവ്. ഏക സഹോദരി അനീഷ (ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠിക്കുന്നു). പിതാവ് കുഞ്ഞാഗസ്തി കോലഞ്ചേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.