Janayugom Online
youth accident

കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവു മരിച്ചു

Web Desk
Posted on June 05, 2018, 11:29 pm

ഉദുമ: ബേക്കല്‍ അമ്പങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവു മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാസര്‍കോട് സ്വകാര്യ’ ആശുപത്രിയില്‍ ചികിത്സയില്‍. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഡ്രൈവര്‍ മുഹമ്മദിന്റെയും അയിഷാബിയുടെയും മകന്‍ ഷറഫുദ്ദീന്‍ (25) ആണ് മരിച്ചത്.
ഷറഫുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അബ്ബാസാണ് ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച വൈകുന്നേരം 615 ഓടെയായിരുന്നു അപകടം പെരിയാട്ടടുക്കത്തുനിന്നും ബേക്കല്‍ ഭാഗത്തേക്കു വരികയായിരുന്നു ബൈക്കും, വീട്ടുവളപ്പില്‍ നിന്നും റോഡിലേക്ക് ഇറക്കുകയായിരുന്ന ധാന്യമില്ലുടമയുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഷറഫുദ്ദീനായിരുന്നു ബൈക്കോടിച്ചിരുന്നത്.
സഹോദരങ്ങള്‍: ഹമീദ്, അബ്ദുള്‍ റഹ്മാന്‍, അബ്ബാസ്(മൂവരും ദുബൈ) ഖദീജ, മറിയം, ഷംസീറ .മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.നടപടിക്രമങ്ങള്‍ പൂര്‍ത്തി യാക്കിയ ശേഷം ബുധനാഴ്ച ഹദാദ്ദ നഗര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.