ഇടിമിന്നലേറ്റ് ബൈക്ക് കത്തിനശിച്ചു

Web Desk

ഇരിട്ടി

Posted on October 09, 2018, 7:43 pm

മിന്നലേറ്റ് ബൈക്ക് കത്തിനശിച്ചു. ബൈക്ക് നിര്‍ത്തിയിട്ട വീടിന്‍റെ കാര്‍പോര്‍ച്ചിലെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കും വൈദ്യുത മീറ്ററിനും കേടുപാടുകള്‍ പറ്റി. വള്ളിയാട് മാടമ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷിന്‍റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് ബൈക്ക് നശിച്ചത്.

ബൈക്കിന്‍റെ മുന്‍ഭാഗം മുഴുവന്‍ ഉരുകി നശിച്ച നിലയിലാണ്. ഇതിലുണ്ടായിരുന്ന ബൈക്കിന്‍റെ രേഖകളും കത്തി നശിച്ചിട്ടുണ്ട്. ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാര്‍ പോര്‍ച്ചിന്‍റെ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് വിള്ളലേറ്റു. ഇതോടുചേര്‍ന്ന വൈദ്യുത മീറ്ററിനും വയറിങ്ങിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍, വീട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.