Web Desk

ന്യൂഡൽഹി

January 10, 2021, 10:43 pm

കശ്മീരില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോർ സൈക്കിള്‍ കണ്ടെത്തി

Janayugom Online

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോർ സൈക്കിള്‍ കണ്ടെത്തി. 2. 4 കിലോഗ്രാം വരുന്ന അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.
ഗോഹ്ലാദ് റീലൻ‑മെൻഡാർ റോഡരികിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ ബോംബ് സ്ക്വാഡ് നശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ രമേശ് അൻഗ്രൽ പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും സ്ഫോടകവസ്തുവും മോട്ടോർ സൈക്കിളും ഉപേക്ഷിച്ച് ഭീകരവാദികള്‍ തൊട്ടടുത്തുള്ള വനമേഖലയിലേക്ക് കടന്നതായി സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Sum­ma­ry : bike explo­sive found in kashmir

You may also like this video :