കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Web Desk
Posted on October 16, 2018, 3:39 pm
നീലേശ്വരം:  കരുവാച്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമ വാണിയില്ലം സോമേശ്വരി ക്ഷേത്ര സമീപത്തെ ടി കെ ലക്ഷ്മണന്‍ (57) ആണ് മരിച്ചത്. ഇളമ്പച്ചിയിലെ ക്ഷേത്ര ശില്‍പ്പിയായിരുന്ന പരേതരായ തെക്കടവന്‍ അപ്പു പണിക്കര്‍ മണിയാണിയുടെയും കാനക്കീല്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: എം വനജ, മക്കള്‍: ലിജേഷ്, ലിജിന.