Web Desk

September 24, 2020, 10:42 am

വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞിന് രക്ഷകനായി ബൈക്ക് യാത്രികൻ; വീഡിയോ

Janayugom Online

വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബൈക്ക് യാത്രികന്റെ വീഡിയോ വൈറലാകുന്നു. കൊളംബിയയിലെ ഫ്ലോറൻസിയയിലാണ് സംഭവം. റോഡിലേക്ക് വാക്കറില്‍ വന്ന കുഞ്ഞിനെ ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരൻ ഓടിപ്പോയി വാരിയെടുക്കുകയായിരുന്നു.

അതിവേഗത്തില്‍ റോഡിന്റെ ഒരു വശത്തു നിന്ന് ഉരുണ്ടു വന്ന വാക്കറിനെ വീഡിയോയില്‍ കാണാം. റോഡ് മുറിച്ച് കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക് അത് ഉരുണ്ട് ഇറങ്ങുകയായിരുന്നു.ഈ സമയത്താണ് ബൈക്ക് യാത്രക്കാരൻ അത് വഴി വന്നത്. ബൈക്ക് നിര്‍ത്താൻ പോലും സമയം പാഴാക്കാതെ അയാള്‍ കുട്ടിയുടെ പിറകെ ഓടി വാക്കറിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ വാരിയെടുത്ത് മാറോടണയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്തിനുളളില്‍ വാക്കറിന് പിന്നാലെ ഒരു സ്ത്രീ ഓടി വരികയും ചെയ്തു. യുവാവ് കുഞ്ഞിനെ അവര്‍ക്ക് കൈമാറുകയായിരുന്നു. ഇതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

യുവാവിന്റെ പ്രവര്‍ത്തിക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ‘മികച്ച പ്രതിപ്രവർത്തനവും മനഃസാന്നിധ്യവും. ശരിക്കും ഒരു ഹീറോ തന്നെ! എന്നാണ് മുൻ എംപിയും വ്യവസായ പ്രമുഖനുമായ നവീൻ ജിൻഡാൽ വീഡിയോ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്.

ENGLISH SUMMARY: bike pas­sen­ger saved child ; video

YOU MAY ALSO LIKE THIS VIDEO