സ്കൂളിനു മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം; ബൈക്ക്  നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞുകയറി: നാല് പേര്‍ക്ക് പരിക്ക്

Web Desk
Posted on October 18, 2019, 6:58 pm

തിരുവനന്തപുരം: ബൈക്കിൽ അഭ്യാസപ്രകടനം ബൈക്ക്  നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം നെല്ലിമൂഡ് ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്‍പിലാണ് അപകടം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രുക്മ, ധന്യ, രാഖി, രോഹിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ രോഹിതിന് കാലിന് ഗുരുതര പരിക്കുണ്ട്. രുക്മക്ക് മുഖത്തിന് സാരമായ പരിക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ പൂവാലന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വിദ്യാര്‍ത്ഥികള്‍ക്കുള്ളതായും പരാതിയുണ്ട്. ലഹരി മരുന്ന് മാഫിയയും ഇവിടെ സ്വാധീനം നേടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

you may also like this video