23 April 2024, Tuesday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024

ബൈക്ക് മോഷണം യുവാക്കള്‍ പൊലീസ് പിടിയില്‍

Janayugom Webdesk
കൊല്ലം
December 30, 2021 6:24 pm

ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായി. മൈനാഗപ്പളളി കടപ്പ തടത്തില്‍ പുത്തന്‍ വീട്ടില്‍ ലിജോ ജോയി (21), ആലപ്പുഴ മാവേലിക്കര താലൂക്കില്‍ കറ്റാനം ചാരുംമൂട് പിഒ യില്‍ ഉമ പുത്തന്‍പറമ്പില്‍ വീട്ടില്‍ അപ്പു (23) എന്നിവരാണ് പോലീസ് പിടിയിലായത്. കല്ലുംതാഴം സിഗ്നലിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്കാണ് ഇവര്‍ മോഷണം ചെയ്തത്. ബൈക്കിന്‍റെ പ്ലഗ് വിഛേദിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ട് പോയി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടക്കളെ തിരിച്ചറിഞ്ഞിരുന്നു. 

മോഷ്ടിച്ച ബൈക്കിന്‍റെ പുറക് വശത്തെ നമ്പര്‍ പ്ലേറ്റ് തിരുത്തി ഇവര്‍ ഉപയോഗിച്ച് വരുകയായിരുന്നു. മോഷണം ചെയ്ത ബൈക്ക് കായംകുളം നൂറനാട് പ്രദേശത്ത് ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നൂറനാട് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ചാരുംമ്മൂട് നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്ഐമാരായ അനീഷ്, ജയന്‍ കെ സക്കറിയ എഎസ്സ്ഐമാരായ സന്തോഷകുമാര്‍ സി, ജിജൂ, സിപിഒമാരായ സാജ്, ഷാന്‍, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കൊട്ടാരക്കര സബ്ബ് ജയിലില്‍ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY:Bike theft youth arrest­ed by police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.