പര്‍വതാരോഹണത്തിനിടെ അപകടം: ബിക്കിനി സെല്‍ഫി ഗേളിന് ദാരുണാന്ത്യം

Web Desk

തായ്വാന്‍

Posted on January 22, 2019, 1:17 pm

പര്‍വതാരോഹണത്തിനിടെ ഉണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ബിക്കിനി ക്ലൈമ്പര്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശസ്തയായ ഗിഗി വാണ് മരിച്ചത്. തായ്വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വീണ ഗിഗിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരിച്ചത്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയതിനുശേഷം വസ്ത്രം മാറ്റുകയും പിന്നീട് ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയുമായിരുന്നു മുപ്പത്തിയാറുകാരിയായ ഗിഗിയുടെ പതിവ്.

രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തെത്തി. എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം തടസമായി. അപകട സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, മൃതദേഹം അപകടസ്ഥലത്തു നിന്ന് മൃതദേഹം ഇനിയും വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

പര്‍വതങ്ങളിലും ഉയര്‍ന്ന മലനിരകളിലും കയറി സെല്‍ഫികള്‍ പകര്‍ത്തുന്നത് ഗിഗിയുടെ വിനോദമായിരുന്നു. ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വലിയ ആരാധകവലയം ഉണ്ട്.

നാലു കൊല്ലത്തിനിടയില്‍ നൂറോളം മലമുനമ്പുകളില്‍ കയറിയതായി ഗിഗി വെളിപ്പെടുത്തിയിരുന്നു.