Web Desk

ന്യൂഡൽഹി

December 01, 2020, 9:48 pm

ഷഹീൻബാഗ്​ ദാദി ബിൽകിസ്​ ബാനുവിനെ കസ്റ്റഡിയിലെടുത്തു

Janayugom Online

കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിൻതുണയുമായി സമരഭൂമി സന്ദർശിക്കാനെത്തിയ ഷഹീൻ ബാഗ്​ ദാദി എന്നറിയപ്പെടുന്ന ബിൽകിസ്​ ബാനുവിനെ ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഡൽഹി-ഹരിയാന അതിർത്തിയായ സിൻഗുവിൽ വച്ചാണ്​ ദാദിയെ കസ്​റ്റഡിയിലെടുത്തത്​. പൗരത്വ സമരത്തില്‍ പിന്തുണയര്‍പ്പിച്ച കര്‍ഷകരെ പിന്തുണയ്‌ക്കേണ്ടത് കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ കര്‍ഷകര്‍ക്കരികിലേക്ക് പുറപ്പെട്ടത്. ഇരുപതോളം പൊലീസുകാർ ചേർന്നാണ് 82കാരിയായ​ ദാദിയെ തടഞ്ഞതെന്ന്​ ‘ദ വയർ’ റിപ്പോർട്ട്​ ചെയ്​തു. ”ഞങ്ങൾ കർഷകരുടെ പെൺമക്കളാണ്​. ഞങ്ങൾ ശബ്​ദമുയർത്തും. സർക്കാർ ഞങ്ങളെ കേൾക്കണം”- ദാദി നേരത്തേ പ്രതികരിച്ചിരുന്നു.

പതിനൊന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബില്‍കിസ് ഷഹീന്‍ബാഗില്‍ തന്നെയാണ് മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പംജീവിക്കുന്നത്. സിഎഎ-എൻആർസി വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച ബിൽകിസ്​ ബാനു ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബിബിസിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.

Eng­lish sum­ma­ry: Bilkis banu tak­en to custody

You may also like this video: