മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്രയിലെ പട്രൂഡ് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. പൗരത്വ ഭേദഗതി നിയമവും അനുബന്ധമായ ദേശീയ പൗരത്വ പട്ടികയും സമൂഹത്തിൽ മതത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് പ്രമേയത്തിൽ പറയുന്നു. ഈ മാസം രണ്ടിനാണ് പ്രമേയം പാസാക്കിയത്. രാജ്യത്ത് ജീവിക്കുന്നവർ എല്ലാപേരും ഇന്ത്യാക്കാരാണ്.
അവരുടെ പൗരത്വം തെളിയിക്കുന്നതിന് പ്രത്യേക രേഖകൾ നൽകേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തിൽ പട്രൂഡ് ഗ്രാമ പഞ്ചായത്തിൽ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കില്ലെന്ന് സമിതി പാസാക്കിയ പ്രമേയം പറയുന്നു. 18,000 പേരാണ് ഗ്രാമത്തിൽ താമസിക്കുന്നത്. ഗ്രാമീണർ സിഎഎ, എൻആർസി എന്നിവയ്ക്ക് എതിരാണ്. ഗ്രാമത്തിലെ സാമൂഹ്യ സംവിധാനം തകർക്കുന്ന നിയമം നടപ്പാക്കില്ലെന്ന് ഗ്രാമ സേവകനായ സുധാകർ ഗെയ്ക് വാദ് പറഞ്ഞു.
ENGLISH SUMMARY: Bill against Caa passed in Maharashtra panchayath
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.