ആകാശപീഡനം; ബില്‍ക്‌ളിന്റണെതിരെ വൻ വിവാദം

Web Desk
Posted on November 21, 2017, 10:57 am

ആകാശപീഡനം ബില്‍ക്‌ളിന്റണെതിരെ വൻ   വിവാദം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്വകാര്യ വിമാനത്തില്‍ കയറ്റി ആകാശത്ത് കൊണ്ടുനടന്ന് പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയുമായി നാലു യുവതികള്‍ രംഗത്ത് . അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ഏറെ ചീത്തപ്പേരുണ്ടാക്കിയ ബില്‍ ക്ലിന്റണ് എതിരെയാണ് ആരോപണം. 2000ത്തിന്റെ തുടക്കത്തില്‍ സ്ഥിരമായി സ്വകാര്യ വിമാനത്തില്‍ കയറ്റി ആകാശത്ത് വച്ച് പീഡിപ്പിച്ചിരുന്നുവെന്ന പരാതിയുമായാണ് ക്ലിന്റനെതിരെ യുവതികള്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പുറകിലുള്ള സത്യം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഹില്ലാരിയുടെ സ്വകാര്യ ഡിറ്റെക്ടീവുകളെയാണെന്ന പ്രത്യേകതയുമുണ്ട്.
ബെസ്റ്റ് സെല്ലറുകളിലൂടെ പ്രശസ്തനായ എഡ്വാര്‍ഡ് ക്ലെയിനിൻറെ ഏറ്റവും പുതിയ പുസ്തകമാണ് ഈ വര്‍ഷം ഒക്ടോബര്‍ 30ന് പുറത്തിറങ്ങിയ ‘ആള്‍ ഔട്ട് ഓഫ് വാര്‍; ദി പ്ലോട്ട് ടു ഡിസ്‌ട്രോയ് ട്രംപ് ‘. വിമാനത്തില്‍ വച്ചുള്ള ക്ലിന്റന്റെ പീഡനത്തെക്കുറിച്ച് അദ്ദേഹത്തിന്റെയും ഒബാമയുടെയും കാലത്ത് വൈറ്റ് ഹൗസില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഒരു ഒഫീഷ്യലും വെളിപ്പെടുത്തിയിട്ടുണ്ട്. ബെസ്റ്റ് സെല്ലറുകളിലൂടെ പ്രശസ്തനായ എഡ്വാര്‍ഡ് ക്ലെയിനിനോട് ഡെമോക്രാറ്റിക് പാര്‍ട്ടി ഉറവിടങ്ങളാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

2016ല്‍ പുറത്തിറങ്ങിയ ’ ഗില്‍റ്റി ആസ് സിന്‍’ എന്നത് ക്ലെയിനിന്റെ നാലാമത് പുസ്തകമാണ്.
പ്ലേ ബോയ് ബില്യണയര്‍ ഇന്‍വെസ്റ്ററായ റോന്‍ ബര്‍കിളുമായി ക്ലിന്റന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഈ പീഡനം അരങ്ങേറിയത്.

പരാതിക്കാരികളും പേര് വെളിപ്പെടുത്താത്തവരുമായ സ്ത്രീകള്‍ ബര്‍കിളിന്റെ സ്ഥാപനങ്ങളില്‍ താഴെക്കിടയിലുള്ള തസ്തികകളില്‍ ജോലി ചെയ്ത് വരുന്നവരായിരുന്നു. പീഡനം നടക്കുമ്പോള്‍ അവര്‍ക്ക് കൗമാരം വിട്ട് പോകുന്ന പ്രായമായിരുന്നു. ഇത്രയും കാലം മിണ്ടാതിരുന്നതിന് തങ്ങളുടെ കക്ഷികള്‍ക്ക് കനത്ത തുക നഷ്ടപരിഹാരം നല്‍കാന്‍ ക്ലിന്റന്‍ ബാധ്യസ്ഥനാണെന്നാണ് ഈ സ്ത്രീകളുടെ അറ്റോര്‍ണിമാര്‍ വിലപേശലിന്റെ ഭാഗമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ പുതിയ ആരോപണം ക്ലിന്റനെതിരെ ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ലീഗല്‍ടീം സ്ഥിരീകരിച്ചിട്ടുമുണ്ട്.
തന്റെ ഭര്‍ത്താവിനെതിരെയുള്ള പുതിയ ലൈംഗിക ആരോപണത്തില്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുകയായിരുന്ന ഹില്ലരി ആകെ അസ്വസ്ഥയാണ്. സ്വകാര്യ ഡിക്ടട്കീവുകളെ പ്രശ്‌നത്തിന്റെ സത്യസ്ഥിതി അന്വേഷിക്കാന്‍ അവര്‍നിയോഗിച്ചതായാണ് വിവരം. ബര്‍കിളിന്റെ വ്യവസായത്തെ പുഷ്ടിപ്പെടുത്താന്‍ ക്ലിന്റെന്‍ തനിക്കാവുന്നതെല്ലാം ചെയ്തുകൊടുത്തിരുന്നതിന് പകരം ബര്‍കിളിന്റെ സ്വകാര്യ ജെറ്റില്‍ ക്ലിന്റന് ലോകം മുഴുവന്‍ കറങ്ങി നടക്കാന്‍ അനുമതി സൗകര്യമൊരുക്കിയിരുന്നു. ഈ വിമാനത്തില്‍ വച്ചായിരുന്നു പീഡനം നടന്നിരുന്നത്. നാല് വ്യത്യസ്ത ലോ സ്യൂട്ടുകള്‍ ക്ലിന്റനെതിരെ ഫയല്‍ ചെയ്യാനാണ് ഈ സ്ത്രീകള്‍ തീരുമാനിച്ചിരിക്കുന്നത്. ക്ലിന്റനെ കുരുക്കാനായി ഒരുമിച്ച് നീങ്ങാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.