കോവിഡ് വാക്സിന്‍; ഇന്ത്യയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്നു: ബില്‍ഗേറ്റ്സ്

Web Desk

ന്യൂഡൽഹി

Posted on September 15, 2020, 9:38 pm

ആഗോള തലത്തില്‍ മുന്‍നിര വാക്സിന്‍ നിര്‍മ്മാതാവെന്ന നിലയില്‍ ഇന്ത്യയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്നതായി മൈക്രോ സോഫ്റ്റ്‌വേര്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്സ്.

ഇന്ത്യ ഒരു പ്രമുഖ കോവിഡ് വാക്സിന്‍ നിര്‍മ്മാതാവാണെന്നും അതിനാല്‍ കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഹകരണം ആവശ്യമാണെന്നും ബില്‍ഗേറ്റ്സ് പിടിഐയോട് പ്രതികരിച്ചത്. കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ ശേഷിയുള്ള വികസ്വര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ലോകം ഇക്കാര്യത്തില്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നം ബില്‍ഗേറ്റ്സ് ചൂണ്ടിക്കാണിച്ചു.

കൊറോണ വൈറസ് പ്രതിരോധ വാക്സിന് വേണ്ടി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതികളെക്കുറിച്ചും ബില്‍ഗേറ്റ്സ് പറഞ്ഞു.

Eng­lish sum­ma­ry: Bill gates on covid vac­cine

You may also like this video: