Web Desk

കോഴിക്കോട്​

February 29, 2020, 9:29 pm

സിഎഎ പ്രതിഷേധത്തിനിടെ ബക്കറ്റ് പിരിവ്; ബിന്ദു അമ്മിണി പൊലീസ്​ കസ്റ്റഡിയിൽ

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക​ ബിന്ദു അമ്മിണിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. സമരത്തിനിടയിൽ നടത്തിയ ബക്കറ്റ്​ പിരിവ് ചോദ്യം ചെയ്​ത് രണ്ട്​ യുവാക്കള്‍ തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തത്‌.

“CAA വിരുദ്ധ സമരം ചെയ്യുന്നതിന് സംഘപരിവാറുകാരന്റെ ഭീഷണിയും കേരള പോലീസിന്റെ അറസ്റ്റും. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് CAA വിരുദ്ധ സമരം തകർക്കാമെന്ന് കേരളത്തിൽ വ്യാമോഹിക്കേണ്ട. കേരള ജനത അത് അനുവദിക്കില്ല.” എന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു. മാനാഞ്ചിറ സ്​ക്വയറിന്​ സമീപമാണ് ഇവർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയത്.

Bind­hu Ammi­ni ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಫೆಬ್ರವರಿ 29, 2020

Eng­lish Sum­ma­ry: Bindu Ammi­ni in Police custody.

you may also like this video;