Janayugom Online
binoykodiyer

ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീർന്നു

Web Desk
Posted on February 16, 2018, 2:03 am

സിപിഐ  എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും ദുബായ് ജാസ് ടൂറിസം ഉടമയായ യു എ ഇ പൗരൻ അബ്ദുള്ള അല്‍ മര്‍സൂഖിയും തമ്മിലുള്ള കേസ് ഒത്തു തീർന്നു. ബിനോയ് കടം വാങ്ങിയ 10000 ദിർഹം കൊടുത്തുതീർക്കാനുണ്ടെന്ന തർക്കം പറഞ്ഞു തീർത്തതായി ബിനോയ് പറഞ്ഞു.  ഇതേ തുടർന്ന് അബ്ദുള്ള അല്‍ മര്‍സൂഖി കേസ് പിന്‍വലിച്ചു.  ബിനോയിയ്ക്ക് ഇപ്പോൾ ദുബായിലുള്ള യാത്രാവിലക്ക് നീങ്ങി കിട്ടാൻ കോടതിയിൽ അപേക്ഷ നല്‍കി. ഇതിൽ തീരുമാനം ഉണ്ടായാൽ ഉടൻ ബിനോയ്‌ക്ക്‌ നാട്ടിലേക്ക് മടങ്ങാം.