ബിനോയ് കോടിയേരി ഹാജരായി

Web Desk
Posted on July 04, 2019, 8:34 pm

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുംബൈ പൊലീസിനു മുന്നില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് ബിനോയ് മുംബൈയിലെത്തിയത്. ഓഷിവാര സ്‌റ്റേഷനിലെത്തി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ കഴിഞ്ഞദിവസമാണ് ബിനോയ് കോടിയേരിക്ക് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.