Monday
22 Apr 2019

ബിനോയ് വിശ്വം രചിച്ച “പറഞ്ഞതില്‍ പാതി” എന്ന പുസ്തകം പ്രകാശനം ചെയ്തു

By: Web Desk | Saturday 3 November 2018 2:14 PM IST


ഷാര്‍ജ പുസ്തകോത്സവത്തില്‍ ബിനോയ് വിശ്വം എം പി രചിച്ച പറഞ്ഞതില്‍ പാതി എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ബുക്ക് ഫോറം ഹാളില്‍ വെള്ളിയാഴ്ച്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രശസ്ത ഗായകന്‍ വി ടി മുരളി പ്രവാസി എഴുത്തുകാരി സബീന എം സാലിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

രാഷ്ട്രീയേതരമായ വിഷയങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യമെങ്കിലും തന്റെ അടിസ്ഥാന രാഷ്ട്രീയം രചനയില്‍ നിഴലിക്കുന്നുണ്ട് എന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു മനുഷ്യനും രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. പരിസ്ഥിതിയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ലിംഗസമത്വത്തിന്റെയും രാഷ്ട്രീയം എല്ലാ മനുഷ്യരെയും സ്പര്‍ശിക്കുന്നതാണ്. തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തി ജീവിക്കാനാണ് ഇന്നോളം ശ്രമിച്ചത്. അതിന് തന്നെ പ്രാപ്തനാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ആശയങ്ങളുമാണ് എന്നും ബിനോയി വിശ്വം പറഞ്ഞു.

ഗ്രീന്‍ ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചടങ്ങിന് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

Related News