15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 14, 2025
February 14, 2025
February 12, 2025
February 11, 2025
January 31, 2025
January 14, 2025
January 9, 2025
January 3, 2025
December 24, 2024

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ മണിപ്പൂര്‍ കലാപത്തെകുറിച്ച് ചോദിക്കണമായിരുന്നതായി ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
December 25, 2023 5:28 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ അദ്ദേഹത്തോട് മണിപ്പൂര്‍ കലാപത്തെകുറിച്ച് ചോദിക്കണമായിരുന്നതായി സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി . വരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട എല്ലാവര്‍ക്കും അറിയാമെന്നും സിപിഐസംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. വിരുന്നില്‍ സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ 60പേര്‍ പങ്കെടുത്തു.

മണിപ്പുർ കലാപമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ലെന്നാണു റിപ്പോർട്ട്.ആദ്യമായാണു ലോക് കല്യാൺ മാര്‍ഗിലെ മോഡിയുടേ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്. രാജ്യമാകെ ക്രിസ്മസ് ദിനാശംസകള്‍ കൈമാറണമെന്നു പ്രവര്‍ത്തകര്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിരുന്നെന്നതു ശ്രദ്ധേയമാണ്.കേരളം, ഡല്‍ഹി ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർ എന്നിവരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചത്. 

Eng­lish Summary:
Binoy Vish­wam: Bish­ops who attend­ed PM’s Christ­mas din­ner should have asked about Manipur riots

You may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.