Web Desk

July 10, 2021, 4:23 pm

Dr പികെ വാര്യർ ആയുർവേദ ചികിത്സയിലൂടെ കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ അടയാളപ്പെടുത്തിയ മഹാ പ്രതിഭ ; ബിനോയ് വിശ്വം MP

Janayugom Online

ആയുർവേദ ചികിത്സയുടെയും ഗവേഷണത്തിന്റെയും രംഗങ്ങളിൽ മഹത്തായ സംഭാവന നല്കിയ മഹാമനുഷ്യനായിരുന്നു ഡോ. പികെ വാര്യരെന്ന് സിപിഐ ദേശീയസെക്രട്ടറിയും പാർല്മെൻ്റെറി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം എം പി അനുസ്മരിച്ചു. 

സ്വാതന്ത്ര്യ സമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അനുഭവ കരുത്തുമായാണ് അദ്ദേഹം കോട്ടക്കൽ ആര്യവൈദ്യാശാലയെ നവീകരണത്തിന്റെ പാതയിൽ നയിച്ചത്. ലാഭത്തിന്റെ നിശ്ചിത വിഹിതം സൗജന്യചികിത്സയ്ക്കായി മാറ്റിവച്ചുകൊണ്ട് പ്രവർത്തിക്കുന്ന ധർമാശുപത്രിയിലെ ചികിത്സയിലും മരുന്നുകളുടെ ഗുണനിലവാരത്തിലും ഒരുസന്ധിയും ഉണ്ടാകുന്നില്ല. 

കോട്ടക്കൽ ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ഭാരവാഹി എന്ന നിലയിൽ തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളായി കണ്ട മാനേജിങ് ട്രസ്റ്റിയായാണ് അനുഭവപ്പെട്ടതെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
eng­lish summary;BInoy vish­wam in mem­o­ry of pk Varyar
you may also like this video;