19 April 2024, Friday

Related news

April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
February 14, 2024
February 8, 2024
January 30, 2024

പ്രവാസികളോട് ബാങ്കുകള്‍ക്ക് അയിത്തം: ബിനോയ് വിശ്വം എംപി

Janayugom Webdesk
കൊച്ചി
October 28, 2021 8:01 pm

കുത്തകകൾക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന ബാങ്കുകൾ ജീവിക്കാൻ പ്രയാസപ്പെടുന്ന പ്രവാസികളോട് കാണിക്കുന്ന അയിത്തം അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ബിനോയ് വിശ്വം എം പി. പ്രവാസികളോടുള്ള ബാങ്കുകളുടെ നിഷേധ നിലപാടുകൾ തിരുത്തുക, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികൾക്ക് സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്തെ എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസികൾക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി കെ രാജീവ് അധ്യക്ഷത വഹിച്ചു. ടി സി സൻജിത്ത്, കെ എൻ ഗോപി, എം ടി തങ്കച്ചൻ, സി എം ഇബ്രാഹിം കരീം എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry : Binoy Vish­wam MP on Banks approach towards NRIs

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.