Web Desk

ന്യുഡല്‍ഹി

February 01, 2021, 3:48 pm

ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ;ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കുമെന്ന് ബിനോയ് വിശ്വം

Janayugom Online

ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്നും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.പാവങ്ങളുടെ ജീവിതങ്ങള്‍, തൊഴിലല്ലായ്മ, വിലവര്‍ധനവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഈ അടുത്ത ദശകങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം. ഇതിനൊന്നും തൃപ്തികരമായ ഉത്തരമൊന്നും കൊടുക്കാത്ത കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണിത്. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ എല്ലാം കബളപ്പിച്ച ഒന്നാണ്. രാജ്യം കാത്തിരുന്നത് എല്ലാ ഇന്ത്യാക്കര്‍ക്കും സൗജന്യമായി വാക്‌സിന്‍ കിട്ടുമെന്നായിരുന്നു. എന്നാല്‍ ഏതാനും കോടികള്‍ ഇതിന് വേണ്ടി മാറ്റി വെക്കുമെന്നല്ലാതെ മറ്റൊന്നും ഇല്ല,’ ബിനോയ് വിശ്വം പറഞ്ഞു.ഈ ബജറ്റ് നിയന്ത്രിക്കുന്നത് എഫ്.ഡി.ഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY: Binoy vish­wam response about cen­tre budget

YOU MAY ALSO LIKE THIS VIDEO