29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024

വലതുപക്ഷ മാധ്യമ അക്രമണങ്ങളെ സിപിഐ അതിജീവിച്ചു: ബിനോയ് വിശ്വം

Janayugom Webdesk
കൊച്ചി
October 6, 2022 11:06 pm

കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ചുള്ള ഇല്ലാകഥകൾക്ക് നടുവിലാണ് സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. 24-ാം പാർട്ടി കോൺഗ്രസിലേക്കുള്ള പതാക ജാഥയ്ക്ക് എറണാകുളം വൈറ്റിലയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. അത്രമാത്രം ഊഹാപോഹങ്ങൾ വാർത്തയാക്കി. എന്നാൽ അതെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ പാർട്ടി സമ്മേളനത്തിനായി.

ബ്രാഞ്ച് തലംമുതൽ സംസ്ഥാന തലംവരെ മഹത്തായ ഒത്തുചേരലുകൾക്കാണ് സമ്മേളനക്കാലം സാക്ഷ്യംവഹിച്ചത്. അവിടെ നടന്നത് തുറന്ന ചർച്ചകളാണ്. ആർക്കും അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനുള്ള വേദിയാണ് സമ്മേളനങ്ങളെന്നും എന്നാൽ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനങ്ങൾ നൽകിയെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വരുംകാല പ്രക്ഷോഭങ്ങൾ ചർച്ചചെയ്യുന്ന വേദിയാണ് 24-ാം പാർട്ടികോൺഗ്രസ്. പാർട്ടിയുടെ വിജയ പരാജയങ്ങൾ അവിടെ വിലയിരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.