Saturday
14 Dec 2019

ബിനോയ് വിശ്വം ന്യൂഏജ് എഡിറ്റര്‍

By: Web Desk | Saturday 20 July 2019 7:25 PM IST


ന്യൂഡല്‍ഹി: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ന്യൂഏജ് വാരികയുടെ പത്രാധിപരായി ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപിയെ നിയമിച്ചതായി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അറിയിച്ചു. എഡിറ്ററായിരുന്ന സെക്രട്ടേറിയറ്റംഗം ഷെമീം ഫെയ്‌സിയുടെ വേര്‍പാടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ തുടരുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം ജനയുഗം പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ നേതാവായും 1983 മുതല്‍ 1987 വരെ ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ (ഡബ്ല്യുഎഫ്ഡിവൈ) വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

You May Also Like This:

Related News