ദേശീയ ഭാഷ എന്ന സങ്കല്പത്തിന്റെ പേരിൽ ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ ഐക്യത്തെ ശിഥിലമാക്കുമെന്ന് സിപിഐ പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വം. സെൻട്രൽ സംസ്കൃത യൂണിവേഴ്‌സിറ്റി ബിൽ ചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ ദശാസന്ധികളിൽ ഇന്ത്യയിൽ നടന്ന ഗംഭീരമായ സംവാദങ്ങളുടെ ഭാഷയായിരുന്നു സംസ്കൃതം. ആത്മീയവാദികളും ഭൗതികവാദികളും ആ ഭാഷയിലാണ് വീക്ഷണ വൈവിദ്ധ്യങ്ങൾ പ്രകടിപ്പിച്ചത്. അത് ചാർവാകറെയും കപിലന്റെയും കണാദന്റെയും കൂടി ഭാഷയായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് രാഹുൽ സാംകൃത്യായൻ മഹാനായ സംസ്കൃതപണ്ഡിതനുമായിരുന്നു. ജാതി വ്യവസ്ഥയുടെ കിരാത നിയമങ്ങൾ സംസ്കൃതത്തെ ദേവഭാഷ ആക്കിയതാണ് അത് ജനങ്ങളിൽ നിന്ന് അകലാൻ കാരണം. ജനങ്ങളുടെ ഭാഷ അല്ലാതായി മാറിയ സംസ്കൃതത്തെ ദേശീയ ഐക്യത്തിന്റെ ഭാഷ എന്ന് വിശേഷിപ്പിക്കുന്നത് വിചിത്രമാണ്. മറ്റു ഭാഷകളുടെ ചിലവിൽസംസ്കൃത വ്യാപനമെന്ന സർക്കാർ നയമാണ് ബില്ലായി മാറിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.