July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ജെഎൻയുവിൽ വീണ ചോര രാജ്യമാകെ ആളിക്കത്തും: ബിനോയ് വിശ്വം

Janayugom Webdesk
January 6, 2020

ഗുവാഹത്തി: ജെഎൻയുവിൽ വീണ ചോര രാജ്യമാകെ ആളിക്കത്തുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രസ്താവിച്ചു. ജനവരി 8 ന് തൊഴിലാളികളും കർഷകരും നടത്തുന്ന പണിമുടക്കോടെ ആർഎസ്എസും ബിജെപിയും കൂടുതൽ ഒറ്റപ്പെടും. പൗരത്വ പ്രക്ഷോഭത്തിന് അത് പുതിയ മാനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎൻയുവിൽ നടന്ന ആർഎസ്എസ് ആക്രമണത്തിനെതിരെ അസമിന്റെ തലസ്ഥാന നഗരിയിൽ നടന്ന വിദ്യാർത്ഥി റാലിയിൽ പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഒറ്റപ്പെടലിന്റെ ഭയപ്പാടിൽ നിന്നാണ് ആർഎസ്എസ് ജെഎൻയുവിലേക്ക് ഗുണ്ടകളെ പറഞ്ഞയച്ചത്. സർവകലാശാല പഠനത്തിന്റെയും സംവാദത്തിന്റെയും കേന്ദ്രമാണ്. ഫാസിസത്തിന്റെ പാത പിൻപറ്റുന്ന ബിജെപിക്ക് അറിയില്ല. രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി പോരാടുന്ന വിദ്യാർത്ഥികളെച്ചൊല്ലി രാജ്യത്തിന് അഭിമാനമുണ്ടെന്നും ബിനോയ് പറഞ്ഞു.

You may also like this video

Eng­lish sum­ma­ry: Binoy viswam com­ment­ed on jnu violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.