Monday
25 Mar 2019

കന്യാസ്ത്രീകളുടെ സമരം സ്ത്രീത്വം ഉയർത്തി പിടിക്കുന്നു: ബിനോയ് വിശ്വം

By: Web Desk | Saturday 22 September 2018 1:13 PM IST


കൊല്ലം: കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം കേരളത്തിന്റെ സ്ത്രീത്വം ഉയർത്തി പിടിക്കുന്നുവെന്ന് ബിനോയ് വിശ്വം. കേരളീയ സമൂഹം അത് ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്യാട് ഗോപി അനുസ്മരണവും മാധ്യമ പുരസ്കാര സമർപ്പണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പുരസ്കാരം മനോരമ മലപ്പുറം റിപ്പോർട്ടർ എസ് മഹേഷ് കുമാറിന് ഏഷ്യാനെറ്റ് ചീഫ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം നടൻ മുരളി ഗോപി നിർവഹിച്ചു.

Related News