August 19, 2022 Friday

Related news

June 29, 2022
June 22, 2022
June 21, 2022
May 11, 2022
May 6, 2022
April 9, 2022
February 26, 2022
February 21, 2022
February 7, 2022
February 2, 2022

മോഡിക്കെതിരെ ബിനോയ് വിശ്വം അവകാശലംഘന നോട്ടീസ് നൽകി

Janayugom Webdesk
ന്യൂഡൽഹി
February 16, 2020 10:49 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സിപിഐ അംഗം ബിനോയ് വിശ്വം രാജ്യസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘന നോട്ടീസ് നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി നൽകുന്നതിനിടെയാണ് സിഎഎക്കെതിരെയുള്ള പ്രതിഷേധ സമരം സംബന്ധിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ മോഡി തെറ്റായി അവതരിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്ന ചില പ്രതിഷേധ സമരങ്ങളിൽ തീവ്രവാദി ഗ്രൂപ്പുകൾ നുഴഞ്ഞുകയറി എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

എന്നാൽ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് സിഎഎക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തീവ്രവാദികളാണ് നേതൃത്വം കൊടുക്കുന്നതെന്ന വിധത്തിൽ പ്രധാനമന്ത്രി രാജ്യസഭയിൽ മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിപ്പ് അവതരിപ്പിച്ചു. ഇത് ജനാധിപത്യ ജനകീയ പ്രതിഷേധങ്ങളെ അവമതിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ചില സമരങ്ങളിൽ എസ്­ഡി­പിഐ പ്രവർത്തകർ നുഴഞ്ഞുകയറി സമരത്തിന്റെ ലക്ഷ്യം വ്യതിചലിപ്പിക്കുന്നുവെന്നാണ് ഈ മാസം മൂന്നിന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇത്തരം പ്രവർത്തനങ്ങളെ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ വാക്കുകളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി വളച്ചൊടിച്ചത്. ജനകീയ സമരങ്ങളെ നിരുപാധികം പിന്തുണയ്ക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതു സർക്കാർ സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry; Binoy Viswam issued a Notice of Rights vio­la­tion on Modi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.