September 28, 2022 Wednesday

Related news

September 28, 2022
September 28, 2022
September 26, 2022
September 26, 2022
September 25, 2022
September 24, 2022
September 24, 2022
September 24, 2022
September 23, 2022
September 23, 2022

സൂര്യൻ കിഴക്കുദിക്കുന്നിടത്തോളം ബിജെപി-എൽഡിഎഫ് ഐക്യം ഉണ്ടാവില്ല: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
April 1, 2021 7:57 pm

സൂര്യൻ കിഴക്കുദിക്കുന്ന കാലം വരെ ബിജെപിയുമായി എൽഡിഎഫിന് ഐക്യം ഉണ്ടാവുകയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. മാലപൊട്ടിച്ചോടുന്ന ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെയാണ് യുഡിഎഫ്-ബിജെപി ബന്ധം. അതിന്റെ പരിഹാസ്യം അറിഞ്ഞുകൊണ്ട് തന്നെ അവർ അത് മൂടി വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസരി ഹാളിൽ നടന്ന ജനവിധി മുഖാമുഖം പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് കണ്ണുള്ള എല്ലാവർക്കും കാണാൻ കഴിയുന്നുണ്ട്. അത് പ്രത്യേക രാഷ്ട്രീയമല്ല, ദശാബ്ദങ്ങളായുള്ളതാണ്. ഇടതുപക്ഷ വിരോധത്തില്‍ കെട്ടിപ്പടുത്ത പരസ്പര ബന്ധം കൂടിയാണത്. അങ്ങോട്ടേക്ക് കണ്ണെത്താതിരിക്കാനാണ് എൽഡിഎഫ് വിരുദ്ധ പ്രചാരവേലകൾ നടത്തുന്നത്. നാമനിർദ്ദേശ പത്രിക പൂരിപ്പിക്കാൻ ബിജെപിക്ക് അറിയില്ലെന്നത് ആര്‍ക്കും വിശ്വസിക്കാനാവില്ല. ഗുരുവായൂരിലും തലശേരിയിലും യുഡിഎഫ് സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്ന് ഇപ്പോൾ ബിജെപി പറയുന്നു. പറയുന്നത് മറ്റാരും അല്ല ബിജെപിയുടെ എംപിയും. ഈ മോഡൽ 12 സ്ഥലങ്ങളില്‍ നടപ്പാക്കാനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കാനാണ് ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുസോളിനിയുടെയും ഹിറ്റ്ലറിന്റെയും ഇന്ത്യൻ പതിപ്പുകൾ പയറ്റുന്ന ബിജെപിയുമായി ഇടതുപക്ഷത്തിന് സഖ്യം സാധ്യമല്ല. അത് അചിന്ത്യമാണ്. പണം കൊണ്ടും താരപരിവേഷം കൊണ്ടും സമ്പന്നമാണെങ്കിലും ബിജെപി കേരളത്തിൽ എൽഡിഎഫിന് പ്രധാന എതിരാളിയേയല്ല. എൽഡിഎഫും ബിജെപി-യുഡിഎഫ് കൂട്ടുകെട്ടും തമ്മിലാണ് മത്സരം. ബിനോയ് വിശ്വം പറഞ്ഞു.

കുറ്റമറ്റ തെരഞ്ഞെടുപ്പിന് കമ്മിഷന്റെ നടപടികളെ എൽഡിഎഫ് പിന്താങ്ങും. ഒരാൾക്ക് ഒരു വോട്ടുണ്ട്, ഒരാൾക്ക് ഒരു വോട്ടേ ഉണ്ടാകാവൂ എന്നതാണ് എൽഡിഎഫ് നയം. തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടമാണ് എത്തിയിരിക്കുന്നത്. ഇടതുപക്ഷ അനുകൂലമായ സമീപനമാണ് എങ്ങും ജനങ്ങൾ പ്രകടമാക്കുന്നത്. ഫൈനൽ ലാപ്പിൽ എത്തി നിൽക്കുമ്പോളും നിസംശയം പറയാന്‍ കഴിയും ഉറപ്പാണ് എൽഡിഎഫെന്ന്. അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുത്തു.

Eng­lish sum­ma­ry: Binoy viswam meet the press
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.