December 5, 2022 Monday

Related news

October 13, 2022
October 1, 2022
August 13, 2022
August 9, 2022
May 23, 2022
May 18, 2022
April 6, 2022
April 3, 2022
March 29, 2022
February 28, 2022

കേന്ദ്ര സർവ്വകലാശാല അസി.പ്രൊഫസറെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണം; ബിനോയ് വിശ്വം എം പി

Janayugom Webdesk
തിരുവനന്തപുരം
May 23, 2021 4:49 pm

കേന്ദ്രസർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും അദ്ദേഹത്തിനെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം എം പി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് അയച്ച കത്തിൽ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തന്റെ പ്രഭാഷണത്തിനിടയിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശം നടത്തിയെന്ന പേരിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചിന്തകളും തടയുന്ന ഇത്തരം നടപടി ആശങ്കാകുലമാണ്, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത്. വിമർശനാത്മകമായി ചിന്തിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനും വിദ്യാർത്ഥികളെ സഹായിക്കുകയും അവരെ സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സംവാദങ്ങളും വിയോജിപ്പുകളും വൈജ്ഞാനികമായ ഉല്പാദനവുമാണ് നമ്മുടെ സർവകലാശാലകളുടെ മുഖമുദ്രയെന്നും ഈ സാഹചര്യത്തിൽ ഗിൽബർട്ട് സെബാസ്റ്റ്യനെതിരായ നടപടിപിൻവലിക്കണണെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: Binoy Viswam MP against sus­pen­tion of cen­tral uni­ver­si­ty assis­tant professor.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.