റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ലഭിക്കുന്ന നികുതി രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി വിനിയോഗിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. അടൂരില്‍ നടക്കുന്ന കിസാന്‍സഭ സംസ്ഥാന സമ്മേളത്തോടനുബന്ധിച്ച് റബ്ബർ മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര വ്യാപാര കരാറില്‍ അംഗമായതോടെ ഓരോ വര്‍ഷവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ അളവ് വര്‍ധിക്കുകയാണ്. റബ്ബര്‍ വ്യവസായം നടത്തുന്ന രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ആവശ്യാനുസരണം വിദേശരാജ്യങ്ങളില്‍ നിന്നും റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ റബ്ബര്‍ ഉദ്പാദനം വലിയ പ്രതിസന്ധിയെ ആണ് നേരിടുന്നത്. റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ബാബു പാലക്കല്‍ അധ്യക്ഷത വഹിച്ചു. കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയന്, ജോസഫ് എം പുതുശേരി, അഡ്വ. എം ഫിലിപ്പ് കോശി, മാത്യു ചാമത്തില്‍, ജേക്കബ്ബ് എം ഏബ്രഹാം, കുഞ്ഞുകോശി പോള്‍, രാജന് എം ഈപ്പന്, ജിജിജോര്ജ്ജ്, പി എന്‍ രാധാകൃഷ്ണപ്പണിക്കര്‍, എ പുരുഷോത്തമന് തമ്പി, സി ടി തങ്കച്ചന്, നീരാഞ്ജനം ബാലചന്ദ്രന്, ഷാജി പി തോമസ്, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
English summary: Binoy Viswam MP for Rubber Import Tax
you may also like this video