22 April 2024, Monday

Related news

April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 18, 2024
April 18, 2024
April 16, 2024
April 15, 2024
April 15, 2024
April 14, 2024

ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു: പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2022 10:11 am

ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്ന നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച് ബിനോയ് വിശ്വം എംപി. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിൽ മറ്റു ഭാഷകളെ ഒഴിവാക്കി ഹിന്ദി അടിച്ചേല്പിക്കുന്നത് അങ്ങേയറ്റം കുറ്റകരവും മറ്റ് 21 ഔദ്യോഗിക ഭാഷകളുടെ പ്രാധാന്യത്തിന് ഭീഷണിയാകുന്നതുമാണെന്ന് ബിനോയ് വിശ്വം കത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസർവീസുകളിലേക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കാനും ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത അധ്യയനഭാഷയാക്കാനുമുള്ള പാർലമെന്ററിന്റെ ഔദ്യോഗിക ഭാഷാസമിതി ശുപാർശയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇതിനെതിരെ ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികളെയും തൊഴിലന്വേഷകരെയും പൊതുജനങ്ങളെയും ബാധിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം. നിരവധി ഭാഷകള്‍ നിലനില്‍ക്കുമ്പോള്‍ ഏതെങ്കിലുമൊന്ന് രാജ്യത്തിന്റേതായി മാറരുത്. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: binoy viswam mp let­ter to pm modi on hin­di lan­guage issue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.