മർദ്ദനങ്ങളെ നേരിട്ടും ‚കള്ള പ്രചാരണങ്ങളെ തോൽപ്പിച്ചം ഇന്ത്യയുടെ ഐക്യം കാത്തുരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് പോകുമെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പിപ്രസ്താവിച്ചു. പൗരത്വ നിയമത്തിന്റെ പേരിൽ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ബിജെപി സാമ്പത്തിക രംഗത്തെ വൻ പ്രതിസന്ധി മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്.
മംഗലാപുരത്തെ കർഫ്യൂ ലംഘിച്ചതിന്റെ പക തീർക്കാൻ സി പി ഐ സംസ്ഥാന കൗൺസിൽ ഓഫീസിനു തീ വച്ച ആർഎസ്എസ് ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്ത സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം.നൂറു കണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ സി പി ഐ (എം) ‚സി പി ഐ (എംഎൽ) എസ് യു സി ഐ നേതാക്കളും ബുദ്ധിജീവികളും പ്രസംഗിച്ചു.
സി പി ഐ സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേഷ്, അസി.സെക്രട്ടറി ഡോ.ജനാർദ്ദനൻ, എ ഐ ടി യു സി സെക്രട്ടറി വിജയ് ഭാസ്കർ ‚സിദ്ധനഗൗഡ പട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.