August 9, 2022 Tuesday

Related news

August 3, 2022
July 26, 2022
July 11, 2022
April 13, 2022
March 31, 2022
March 29, 2022
March 28, 2022
March 28, 2022
March 25, 2022
March 17, 2022

ആർസിഇപി കരാർ വാൾമുന: ബിനോയ് വിശ്വം

Janayugom Webdesk
December 16, 2019 11:23 am

കോഴിക്കോട്: താൽക്കാലികമായി ഒപ്പിട്ടില്ലെങ്കിലും ആർസിഇപി കരാർ എന്ന വാൾ ഇപ്പോഴും ഇന്ത്യയ്ക്ക് മുകളിൽ തൂങ്ങിക്കിടപ്പുണ്ടെന്ന് ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ബിനോയ് വിശ്വം എംപി. വൻകിട കുത്തകകൾക്കും വികസിത രാജ്യങ്ങൾക്കും ഇന്ത്യയുടെ വിപണി പിടിച്ചെടുക്കാൻ അവസരം ഒരുക്കുന്ന കരാറിൽ നിന്ന് ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇന്ത്യ താത്ക്കാലികമായി പിന്മാറിയത്. എന്നാൽ ഭരണവർഗത്തിന് ചാഞ്ചാട്ടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

അതുകൊണ്ട് തന്നെ ഇത്തരം അപകടങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ക്ഷീരമേഖലയെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലിന് മിൽമ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരളാ മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിനിധി സമ്മേളനത്തിൽ മലബാർ മിൽമ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു.

ആൾ കേരളാ ഓഫീസേഴ്സ് ഫെഡറേഷൻ സ്ഥാപകാംഗം എൻ കെ പ്രോംലാൽ, ടോമി ജോസഫ്, തോമസ് എബ്രഹാം, കെ എസ് സാജു, ആർ സുരേഷ്, ഐ എസ് അനിൽകുമാർ, സി സജിത്, എസ് കുഞ്ഞുമോൻ, എം സജീഷ് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ കെ എസ് മണി, മാനേജിംഗ് ഡയറക്ടർ കെ എം വിജയകുമാരൻ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി തോമസ് എബ്രഹാം സ്വാഗതം പറഞ്ഞു. മലബാർ മിൽമ ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പശുക്കളെ വാങ്ങുന്നതിനായി നൽകുന്ന 50, 000 രൂപ വീതമുളള ധനസഹായം കർഷകർക്ക് ബിനോയ് വിശ്വം വിതരണം ചെയ്തു. ഓൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡണ്ടായി ബിനോയ് വിശ്വത്തെയും വൈസ് പ്രസിഡണ്ടായി സത്യൻ മൊകേരിയെയും ജനറൽ സെക്രട്ടറിയായി തോമസ് എബ്രഹാമിനെയും ട്രഷററായി സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.