June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

സംസ്ഥാനങ്ങളെ പിന്തുണയ്ക്കാന്‍ കേന്ദ്രം തയ്യാറാകണം: ബിനോയ് വിശ്വം

By Janayugom Webdesk
April 19, 2021

കോവി‍ഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ബിനോയ് വിശ്വം എംപി. രാഷ്ട്രീയ ലക്ഷ്യങ്ങളും പഴിചാരലുകളും അവസാനിപ്പിച്ച് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുടെ ചുമലില്‍ കോവിഡ് പ്രതിരോധം ഏല്പിച്ച് കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയുന്ന രീതിയാണ് ഇതുവരെ കണ്ടുവന്നിരിക്കുന്നത്.

എന്നാല്‍ രണ്ടാം തരംഗം രൂക്ഷമായ ഈ ഘട്ടത്തില്‍ സംസ്ഥാന‑കേന്ദ്ര സര്‍ക്കാരുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയില്ല. വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി മതിയായ സാമ്പത്തിക പിന്തുണയും ഭൗതിക സാഹചര്യങ്ങളും ഒരുക്കിനല്‍കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. വാക്സിന്‍ നിര്‍മ്മാണശേഷി അടിയന്തരമായി വര്‍ധിപ്പിച്ച് രാജ്യത്തെ എല്ലാ പ്രായവിഭാഗത്തിലുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണം. വിദേശത്തേക്കുള്ള വാക്സിന്‍ കയറ്റുമതി നിര്‍ത്തിവച്ച് രാജ്യത്തെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നടപ്പിലാക്കണം. രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകളുടെയും ഓക്സിജന്റെയും ദൗര്‍ലഭ്യം പരിഹരിക്കാനും അടിയന്തരമായ നടപടികള്‍ സ്വീകരിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

പല സംസ്ഥാനങ്ങളിലും ലോക്ഡൗണിന് തുല്യമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാല്‍ പൊതുവിതരണ സംവിധാനം ശക്തമാക്കി കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് റേഷന്‍ ലഭ്യമാക്കണം. കഴിഞ്ഞ ലോക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട ദുരിതങ്ങള്‍ക്കും പട്ടിണിമരണങ്ങള്‍ക്കും രാജ്യം സാക്ഷിയാണ്. കോവിഡ് സംബന്ധിച്ച സ്ഥിതിവിവരകണക്കുകള്‍ കൃത്യമായി പുറത്തുവിടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോഴത്തെ രണ്ടാം തരംഗ സാഹചര്യം വിലയിരുത്തുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; binoy viswam statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.