കാസർകോട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മംഗളുരുവിൽ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെ കസ്റ്റഡിയിലെടുത്ത ബിനോയ് വിശ്വം എംപിയെ കർണാടക പൊലീസ് കേരളത്തിലെത്തിച്ചു.
കർണാടക പൊലീസ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച ബിനോയ് വിശ്വം എംപിയെയും കർണാടകയിലെ നേതാക്കളെയും സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ ബി വി രാജൻ, അഡ്വ. വി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി ജയരാമ ബല്ലംകൂടൽ, സി പി എം നേതാക്കൾ തുടർങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മംഗ്ലൂരുവിൽ സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് പൊലീസിന്റെ നടപടി. മോഡി സർക്കാരിന്റെ ജനവിരുദ്ധ പരമായ പൗരത്വ ബില്ലിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കൾ മംഗലാപുരത്ത് കർഫ്യൂവും 144ഉം ‘േദിച്ചാണ് പ്രകടനം നടത്തിയത്. സി പി ഐ കർണാടക സംസ്ഥാന സെക്രട്ടറിസ്വാതിസുന്ദരേഷ്, അസി. സെക്രട്ടറി ബിരാധാർ, എഐഎസ് എഫ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ സന്തോഷ്, സ്വാതി ബാംഗ്ലൂർ എന്നിവരും അറസ്റ്റ് ചെയതവരിൽ ഉൾപ്പെടും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.