January 28, 2023 Saturday

Related news

January 28, 2023
January 28, 2023
January 27, 2023
January 26, 2023
January 26, 2023
January 25, 2023
January 25, 2023
January 25, 2023
January 24, 2023
January 23, 2023

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; ബിനു ചാക്കോ അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
November 3, 2020 10:05 pm

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശി നൗഷാദിന്റെ കൈയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് മൂന്നു മാസം മുൻപാണ് ബിനു ചാക്കോ പണം തട്ടിയെടുത്തത്.

സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ഇയാള്‍ തിരികെ നല്‍കിയിരുന്നു. എറണാകുളത്ത് നിന്ന് കോട്ടയം വെസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കോട്ടയം വെസ്റ്റ് പൊലീസ് ഒരു മാസം മുൻപാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ENGLISH SUMMARY: BINU CHACKO ARRESTED FOR MBBS SEAT FRAUD

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.