20 April 2024, Saturday

Related news

March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 21, 2023
November 18, 2023
November 14, 2023
November 5, 2023
October 27, 2023

കുട്ടികള്‍ക്കുള്ള ബയോളജിക്കല്‍ ഇ‑വാക്സിന്‍— 2,3 ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡിജിസിഐ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2021 3:24 pm

5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് ‑19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന് അംഗീകൃത പ്രോട്ടോക്കോൾ അനുസരിച്ച് മെയ്ഡ് ഇൻ ഇന്ത്യ വാക്സിന്റെ ഘട്ടം 2, 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താമെന്ന് ഡിജിസിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

രാജ്യത്ത് 10 ഇടങ്ങളിലായിട്ടായിരിക്കും ട്രയൽ നടത്തുക. കോവിഡ് ‑19 വിദഗ്ദ്ധ സമിതിയുടെ (എസ്ഇസി) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നൽകിയത്.
നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കോവിഡ് ‑19 വാക്സിൻ ZyCoV‑D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12–18 വയസ്സിനിടയിലുള്ളവർക്കുള്ള ആദ്യ വാക്സിൻ ആണ്. അതേസമയം 2 മുതൽ 18 വയസ്സുവരെയുള്ളവർക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ബയോളജിക്കൽ ഇ യുടെ കോവിഡ് പ്രതിരോധ വാക്സിൻ കോർബെവാക്സ് നിലവിൽ മുതിർന്നവരിൽ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിസംബറോടെ ബയോളജിക്കൽ ഇ 30 കോടി ഡോസ് കോർബെവാക്സ് കേന്ദ്ര സർക്കാരിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കോർബെവാക്സ് നിർമ്മാതാക്കളുമായി മന്ത്രാലയം 30 കോടി വാക്സിൻ ഡോസുകൾ റിസർവ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.

Eng­lish sum­ma­ry; Bio­log­i­cal E Gets Drug Reg­u­la­tor’s Approval For Phase 2nd, 3rd Tri­al On Children

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.