Web Desk

മുംബൈ

December 15, 2020, 11:22 pm

ദിലീപും ശ്രീജിത്തുമല്ല സായിബാബയെ അഭ്രപാളിയിൽ അവതരിപ്പിച്ച്‌ മറ്റൊരു നടൻ, ചിത്രം റിലീസിന്‌ തയാറാവുന്നു

Janayugom Online

സത്യസായി ബാബയുടെ ജീവചരിത്രം സിനിമയാകുന്നു. വിക്കി റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടനും ഗായകനും പത്മശ്രീ ജേതാവുമായ അനൂപ് ജലോട്ടയാണ് ചിത്രത്തിൽ സത്യസായി ബാബയായി എത്തുന്നത്.  സാധിക രന്ധവ, ജാക്കി ഷ്രോഫ്, ഗോവിന്ദ് നംദേവ്, അരുൺ ബക്ഷി, മുഷ്താഖ് ഖാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വെെറലായി കഴിഞ്ഞു. 2021 ജനുവരി 22ന് ചിത്രം റിലീസിനെത്തും.

അനൂപ് ജലോട്ട സത്യസായി ബാബയുടെ ഭക്തനാണ്. സായി ബാബയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയുമാണ്. അതുകൊണ്ട് അനൂപിന് ബാബയുടെ പെരുമാറ്റരീതികൾ സൂക്ഷ്മമായി അവതരിപ്പിക്കാൻ കഴിയുമെന്ന് സഹപ്രവർത്തകർ പറയുന്നു. വർഷങ്ങൾക്ക് ശേശം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ കാരണം സത്യസായിബാബയുടെ വേഷം വിക്കി വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് ജലോട്ട പറയുന്നു.

സത്യസായി ബാബയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ താൻ സന്തുഷ്ടനാണ്. ബാബയുടെ ആശയങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.

ധക്കർ ശർമ്മയുടെ വരികൾക്ക് സംഗീതം നൽകിയത് ബാപ്പി ലാഹിരി, സുമീത് തപ്പു എന്നിവരാണ്. എ വൺ ക്രിയേഷന്റെ ബാനറിൽ ബാൽകൃഷ്ണ ശ്രീവാസ്തവ് ആണ് ചിത്രം നിർമ്മിക്കുന്നത്. സുധക്കർ ശർമ്മയുടെ വരികൾക്ക് സംഗീതം നൽകിയത് ബാപ്പി ലാഹിരി, സുമീത് തപ്പു എന്നിവരാണ്. എ വൺ ക്രിയേഷന്റെ ബാനറിൽ ബാൽകൃഷ്ണ ശ്രീവാസ്തവ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Eng­lish sum­ma­ry: Biopic of Sathya Sai Baba

You may also like this video: