Web Desk

December 30, 2019, 2:44 pm

സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

Janayugom Online

ന്യൂഡൽഹി: ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയായി നിയമിച്ചു. കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായി, സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിരിക്കും ഇനി ഇദ്ദേഹം. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.

കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിപിൻ റാവത്ത് നാളെ വിരമിക്കും.ഇതോടൊപ്പം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധിയും കാലപരിധിയും കേന്ദ്രസർക്കാർ നിശ്ചയിച്ചു. ഇതനുസരിച്ച് 1954 ലെ നിയമങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. മൂന്ന് വർഷത്തേക്കായിരിക്കും പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി നിയമിക്കുക.  65 വയസായാണ് നിജപ്പെടുത്തിയത്. അതേസമയം, കര, വ്യോമ, നാവിക സേനകൾക്ക് മേലുള്ള കമാൻഡിംഗ് പവർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടായിരിക്കില്ല.

you may also like this video