Janayugom Online
communal

ക്രിക്കറ്റ് മത്സരത്തില്‍നിന്ന് മറ്റ് സമുദായങ്ങളെ വിലക്കി ഹിന്ദു സംഘടന

Web Desk
Posted on November 09, 2018, 3:42 pm
കാസര്‍കോട്: മഞ്ചേശ്വരം ബേക്കൂറിലെ ബി ജെ പി നിയന്ത്രണത്തിലുള്ള ഹിരണ്യ ബോയ്‌സ് എന്ന സംഘടനയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹിന്ദുക്കള്‍മത്സരിച്ചാല്‍ മതിയെന്ന്. 22ന് ബേക്കൂറില്‍ നടക്കുന്ന അണ്ടര്‍ 18  വിഭാഗത്തില്‍  നടക്കുന്ന മത്സരത്തില്‍  ഹിന്ദുവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ് മത്സരം എന്നാണ് നോട്ടീസില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ബന്ധമായും ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നും വ്യവസ്തയുണ്ട്.  യുവമനസ്സില്‍ വര്‍ഗീയത കുത്തിവെക്കുന്ന  സംഘപരിവാര്‍ ഗൂഡാലോചന കായിക രംഗത്തും വ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. 250 രൂപയാണ് ടീമുകളില്‍ നിന്ന് ഗ്രൗണ്ട് ഫീസായി ഇടാക്കുന്നത്. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന മത്സരം റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.