പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ചിക്കന്‍ വില്‍പ്പന നിരോധിച്ചു. കോഴി ഇറച്ചിയോ മുട്ടകൊണ്ടുള്ള വിഭവങ്ങളോ വിതരണം ചെയ്യരുതെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്കി. കോര്പ്പറേഷന് പരിധിയിലുള്ള ഇറച്ചിക്കോഴി വിതരണ യൂണിറ്റുകളും കോഴി സംഭരിക്കുന്ന യൂണിറ്റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറച്ചിക്കോഴി വിതരണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
രോഗം പ്രതിരോധം പ്രവര്‍ത്തനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഇറച്ചി വില്ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കോര്‍പ്പറേഷന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഡല്‍ഹിയില്‍ മൂന്ന് പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മയൂർവിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവടങ്ങളില്‍ നിന്ന് ശേഖരിച്ച് പരിശോധിച്ച സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്. മയൂർവിഹാറിൽ കാക്കകൾ കൂട്ടത്തോടെ ചത്തു വീണിരുന്നു. രാജ്യത്തെ എറ്റവും വലിയ പക്ഷി മാർക്കറ്റായ ഗാസിപൂർ താൽക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
English summary:Bird flu; Chicken sales banned, hotels warned
You may also like this video: