October 1, 2022 Saturday

Related news

December 28, 2021
December 27, 2021
December 17, 2021
December 16, 2021
December 14, 2021
December 10, 2021
November 16, 2021
July 24, 2021
June 1, 2021
February 22, 2021

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു : കര്‍ശന ജാഗ്രതാ നിർദേശം

Janayugom Webdesk
തിരുവനന്തപുരം
January 5, 2021 12:47 pm

വിവിധ ജില്ലകളിൽ രോഗം സ്​ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്​ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്​ഥാനമൊട്ടാകെ​ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോട്ടയത്തും ആലപ്പുഴയിലും അതീവ ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്ത്​ പക്ഷിപ്പനി സ്​ഥിരീകരിച്ചതോടെ കേരളത്തിലെ കോഴിക്കും മുട്ടക്കും തമിഴ്​നാട്​ വിലക്ക്​ ഏർപ്പെടുത്തി​.

അതെ സമയം പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കും. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക. വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയില്ലെങ്കിലും ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശാടന പക്ഷികളെ നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വളര്‍ത്തു പക്ഷികളുടെ സാമ്പിളുകളും മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് പരിശോധന നടത്തും. കൂടുതല്‍ മേഖലകളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്. കോട്ടയം ജില്ലയിലെ നീണ്ടൂരിലും സമീപ മേഖലകളിലും ദേശാടന പക്ഷികളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തിയി. പക്ഷികള്‍ അസ്വാഭാവികമായി ചാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Eng­lish sum­ma­ry : Bird flu declared a state dis­as­ter: Statewide alert

you may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.