December 3, 2022 Saturday

Related news

December 1, 2022
November 30, 2022
November 29, 2022
November 14, 2022
November 14, 2022
November 6, 2022
October 31, 2022
October 28, 2022
October 28, 2022
October 26, 2022

ലോകത്ത് ആദ്യമായി ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു

Janayugom Webdesk
ബീജിങ്
June 1, 2021 3:30 pm

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41‑കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28‑നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

തുടര്‍ന്ന് മേയ് 28‑നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2016–17 കാലത്ത് ആയിരുന്നു ഇത്.

Eng­lish Sum­ma­ry : Bird flu detect­ed in human

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.