Web Desk

തിരുവനന്തപുരം:

January 21, 2021, 10:38 pm

പക്ഷിപ്പനി: സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Janayugom Online

ആലപ്പുഴ, കോട്ടയം ജില്ലകളിലുണ്ടായ പക്ഷിപ്പനി ബാധയെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. രണ്ട് മാസത്തിലധികം പ്രായമായ പക്ഷി ഒന്നിന് 200 രൂപയും രണ്ട് മാസത്തിൽ താഴെ പ്രായമായ പക്ഷി ഒന്നിന് 100 രൂപ നിരക്കിലും നശിപ്പിച്ച മുട്ട ഒന്നിന് അഞ്ച് രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നൽകുക. ഇതിന് ആവശ്യമായ തുക മൃഗ സംരക്ഷണ വകുപ്പ് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നുമാണ് ചെലവഴിക്കുക.

ധനസഹായ വിതരണോദ്ഘാടനം 24 ന് ഉച്ചക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ മന്ത്രി കെ രാജു നിർവഹിക്കും.
ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ജി സുധാകരൻ, അഡ്വ. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ എ അലക്സാണ്ടർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ കെ എം ദിലീപ് തുടങ്ങിയവർ പങ്കെടുക്കും.

ENGLISH SUMMARY:

YOU MAY ALSO LIKE THIS VIDEO