March 23, 2023 Thursday

Related news

January 11, 2023
January 10, 2023
December 30, 2022
December 14, 2022
November 29, 2022
November 6, 2022
October 31, 2022
October 28, 2022
October 26, 2022
December 28, 2021

മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു: വളർത്ത് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

Janayugom Webdesk
കോഴിക്കോട്
March 12, 2020 10:02 am

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ സേന രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കൊരുങ്ങുന്നത്. പ്രദേശിക ജനപ്രതിനിധിയെയും ഹെൽത്ത് ഇൻസ്പെക്ടറെയും പൊലീസിനെയും ഈ ഘട്ടത്തിൽ പങ്കെടുപ്പിച്ചാണ് ദ്രുതകർമ്മ സേന രണ്ടാംഘട്ടം ആരംഭിക്കുന്നത്.

കൊടിയത്തൂർ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങൾ ഇറങ്ങുക. നടപടികൾ തടഞ്ഞാൽ കേസെടുക്കാനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. അതേസമയം മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി നാളെ മലപ്പുറത്തും കോഴിക്കോടും സന്ദർശനം നടത്തും. കോഴികോട് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

വെസ്റ്റ് കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം വിലയിരുത്തിയിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും സംഘം പറഞ്ഞു. പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂർ, കാരശ്ശേരി മേഖലകളിൽ പരിശോധന നടത്തിയ സംഘം ഇന്ന് വേങ്ങേരി സന്ദർശിക്കും. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യമുൾപ്പെടെയാണ് സംഘം പരിശോധിച്ചത്.

ഇത്തരത്തിലൊരു സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത ഉണ്ടാവണം. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിച്ചതിന് ശേഷം സമീപത്തെവിടെയും പക്ഷികളെ ചത്ത നിലയിൽ കണ്ടെത്താൻ കഴിയാത്തത് കാര്യങ്ങൾ നിയന്ത്രണ വിധേയമായതിന്റെ സൂചനയാണ്. പക്ഷിപ്പനിയുടെ ഉറവിടം തേടിയുള്ള അന്വേഷണവും നടക്കുന്നുണ്ട്. കാരമൂലയിൽ വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. പ്രദേശത്തുനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലം വരാൻ കാത്തിരിക്കുകയാണെന്നും സംഘം വ്യക്തമാക്കി.

Eng­lish Sum­ma­ry; bird flu has been reported

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.