അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. സംഭവത്തിന് പിന്നില്‍ പക്ഷിപ്പനിയെന്ന് സംശയം. തലവടി പഞ്ചായത്ത് 9-ാം വാർഡിൽ തലവടി തെക്ക് കറുകപ്പറമ്പിൽ ബിജുവിന്റെ 927 താറാവുകളാണ് മൂന്ന് ദിവസം കൊണ്ട് ചത്തൊടുങ്ങിയത്. മറ്റ് താറാവുകളും രോഗലക്ഷണങ്ങള്‍ ഉണ്ട്.
നിരണം പഞ്ചായത്തിലെ നുപ്പരത്തിൽചിറ പാടത്ത് കിടന്ന താറാവുകളാണ് ചത്തൊടുങ്ങുന്നത്. താറാവുകൾ തൂങ്ങിനിന്ന് പിടച്ചുവീണാണ് ചാകുന്നത്. രോഗം കണ്ടതോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ഉപദേശപ്രകാരം ഡെൽഫാബിറ്റ് എന്ന മരുന്ന് താറാവുകൾക്ക് നൽകിയെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ല മൃഗാശുപത്രിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി സാമ്പിൾ പരിശോധിച്ചു.
സാമ്പിളുകൾ മഞ്ഞാടിയിൽ പരിശോധിച്ചതിന് ശേഷം മാത്രമേ പക്ഷിപ്പനി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 42 ദിവസം പിന്നിട്ട 4000 ഓളം താറാവുകളാണ് ബിജുവിനുള്ളത്. ചത്ത താറാവുകളെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സംസ്കരിച്ചു. പക്ഷിപ്പനിയുടെ പ്രകടമായ ലക്ഷണങ്ങൾ കാണുന്നില്ലെന്നും, പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ റിസൾട്ട് വന്നശേഷമേ കൂടുതൽ വിവരം ലഭ്യമാകുകയുള്ളൂവെന്നും ജില്ല വെറ്റിനറി ഉദ്യോഗസ്ഥർ പറഞ്ഞു. 2017‑ൽ പക്ഷിപ്പനി ബാധിച്ച പ്രദേശമാണ് ഇവിടം. അന്ന് 6650 ഓളം താറാവുകളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
English Summary: Bird flu in apparkuttanad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.